അഹമ്മദാബാദ്: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരുന്നതായി ഐഎസ്ആർഒ. ജനുവരി ആറാം തീയതിയാണ് ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിൽ പേടകം എത്തുക. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
126 ദിവസം നീണ്ട യാത്രയ്ക്കുശേഷമാണ് ഒന്നാം ലെഗ്രാഞ്ച് പോയിന്റിൽ പേടകം എത്തുക. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലെഗ്രാഞ്ച് പോയിന്റ് ഉള്ളത്. ഇവിടേക്ക് പേടകം എത്തിച്ചേരുന്ന കൃത്യ സമയം അധികം വൈകാതെ ഐഎസ്ആർഒ പുറത്തുവിടുന്നതാണ്. ഈ പോയിന്റിൽ എത്തുന്നതോടെ ആദിത്യയിലെ എൻജിൻ ഒന്നുകൂടി പ്രവർത്തിപ്പിച്ച്, കൂടുതൽ മുന്നോട്ടുപോകാതെ അവിടെത്തന്നെ നിലയുറപ്പിക്കും. പിന്നീട് അതേ സ്ഥാനത്തു നിന്ന് തന്നെ ഭ്രമണം ചെയ്യാൻ ആരംഭിക്കുന്നതാണ്.
Also Read: പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം
ഈ വർഷം സെപ്റ്റംബർ രണ്ടാം തീയതിയാണ് ഐഎസ്ആർഒ ആദിത്യ എൽ-1 വിക്ഷേപിച്ചത്. ഈ പേടകം ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ സൂര്യന് ചുറ്റും നടക്കുന്ന വിവിധ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നതാണ്. അടുത്ത അഞ്ച് വർഷത്തേക്കാണ് പേടകം വിവരങ്ങൾ കൈമാറുക. ചന്ദ്രയാൻ-3 മിന്നും വിജയം കൈവരിച്ചതിന് പിന്നാലെയാണ് സൂര്യനെ ലക്ഷ്യമാക്കിയും ഐഎസ്ആർഒ പേടകം അയച്ചത്.
Post Your Comments