Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ ഒരു ശക്തിക്കും തടയാനാകില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പിടിച്ച് താഴെയിടും എന്ന് പറയുന്നവരോട്, 1959 അല്ല 2023 എന്നോര്‍ക്കണമെന്ന ശക്തമായ താക്കീതുമായി മന്ത്രി മുഹമ്മദ് റിയാസ്. നവകേരള സദസിനെത്തുന്നവര്‍ക്ക് ബസും കാണാം, മുഖ്യമന്ത്രിയെയും കാണാം, മന്ത്രിമാരേയും കാണാം, ഒരു ശക്തിക്കും തടയാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്: മുഖ്യമന്ത്രി

‘അയ്യങ്കാളിയുടെ പഞ്ചമിയുടെ ചരിത്രത്തെ അടയാളപ്പെടുത്താന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു. രാത്രി ഉറക്കം നഷ്ടപ്പെട്ട കോണ്‍ഗ്രസുകാര്‍ രാവിലെ പിച്ചും പേയും പറയുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു അദൃശ്യ മുന്നണി പ്രവര്‍ത്തിക്കുന്നു’, മന്ത്രി ചൂണ്ടിക്കാണിച്ചു.

നവകേരള സദസിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലും സമരത്തിന്റെ മുദ്രാവാക്യം അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കെ.എസ്.യു നടത്തിയ സമരത്തിലേക്ക് എത്തിയത് ക്രിമിനല്‍ സംഘങ്ങളാണ്. ആണിയടിച്ച പട്ടികയുമായാണ് അവര്‍ വന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button