Latest NewsNewsIndia

രാജ്യത്ത് ഒരാള്‍ക്ക് കൂടി ജെഎന്‍ 1 സ്ഥിരീകരിച്ചു, ഇതോടെ കേസുകള്‍ 22 ആയി

ന്യൂഡല്‍ഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍ 1 വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകള്‍ 22 ആയി. ഗോവയില്‍ 21 കേസുകളും കേരളത്തില്‍ ഒരെണ്ണവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.

Read Also: ‘അവൾ ജിമ്മിൽ പോകുന്നു, ഫാഷനിൽ നടത്തം, അനുസരണയില്ല’: ഷഹാനയ്‌ക്കെതിരെ വിചിത്ര ആരോപണങ്ങളുമായി ഭർത്താവ്

രോഗികള്‍ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാല്‍ കൊറോണ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടില്ലെന്നും രോഗ ബാധിതരായവര്‍ സുഖം പ്രാപിച്ച് വരുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയവയാണ് ജെഎന്‍.1 ബാധിതരുടെ പൊതുവായ രോഗലക്ഷണം. പ്രതിരോധശേഷി കുറയ്ക്കുന്ന, അതിവേഗ വ്യാപനശേഷിയുമുള്ള വൈറസാണിത്.

 

യുഎസില്‍ ആദ്യം സ്ഥിരീകരിക്കുകയും ചൈനയില്‍ പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്ത വകഭേദം കൂടിയാണ്. എന്നാല്‍ പുതിയ കൊറോണ കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button