നവകേരള സദസ് അഭിമാനമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. ഈ അപൂര്‍വ്വമായ കൂടിച്ചേരലില്‍ അഭിപ്രായം പറയാനും അകല്‍ച്ചയില്ലാതെ ചേര്‍ന്ന് നില്‍ക്കാനും നമുക്ക് കഴിയുന്നതില്‍ സന്തോഷം ഉണ്ടെന്നും, കലാകാരന്മാരോട് ഇപ്പോഴുള്ളത് പോലെ ഇനിയും സ്‌നേഹം സര്‍ക്കാര്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്. തിരുവനന്തപുരത്ത് നവകേരള സദസിന്റെ ഭാഗമായി ഇടപ്പഴഞ്ഞിയില്‍ നടന്ന പ്രഭാതയോഗത്തില്‍ ഇന്ദ്രന്‍സിനൊപ്പം രാജസേനനും ഉണ്ടായിരുന്നു.
രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് സംവിധായകന്‍ രാജസേനന്‍ പറഞ്ഞു. തീര്‍ച്ചയായും ആശയപരമായ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചര്‍ച്ച ചെയ്യാനും നമ്മുടെ നാടിന് വേണ്ട ആവശ്യങ്ങള്‍ പറയാനും ആശയങ്ങള്‍ പങ്കിടാനും ഇത്രയും മനോഹരമായ അവസരം മുന്‍പ് ഉണ്ടായിട്ടില്ല എന്നും രാജസേനന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുന്നത്. അതേസമയം, ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്.
Post Your Comments