പേരൂര്‍ക്കട: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തിരുവനന്തപുരം സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ രണ്ടേകാല്‍ കോടി രൂപ തട്ടിയ സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ടുപേർ സിറ്റി പൊലീസിന്റെ പിടിയിൽ. മധ്യപ്രദേശ് സ്വദേശി കേശവ് ശര്‍മ, രാജസ്ഥാന് സ്വദേശി ഭേരുലാല്‍ ശര്‍മ എന്നിവരാണ് മുംബൈയില്‍ വച്ച് പിടിയിലായത്.
Read Also : ഇംഗ്ലീഷ് അധ്യാപിക പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി, പിടികൂടിയത് കോയമ്പത്തൂരിൽ നിന്ന്: പോക്സോ ചുമത്തി
ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ വകയായി മുംബൈ വിമാനത്താവളത്തിലെത്തിയ പാഴ്സലില്‍ ലഹരിമരുന്നാണ് ഉള്ളതെന്നും ഒപ്പം പാസ്പോര്‍ട്ടിന്റെയും ആധാറിന്റെയും കോപ്പിയുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, കേസ് സിബിഐക്ക് കൈമാറുമെന്ന് ഫോണിലൂടെ ഇവർ ഭീഷണിപ്പെടുത്തി 2.25 കോടി രൂപ സംഘം ആവശ്യപ്പെട്ടു. പണം കൈമാറിയ അക്കൗണ്ടുകളില്‍ ഒന്ന് രാജസ്ഥാനിലെ കുമാര്‍ അസോസിയേറ്റ്സ് എന്ന കമ്പനിയുടേതാണ്. ഇതു വ്യാജ കമ്പനിയായിരുന്നുവെങ്കിലും പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചു.
സൈബര്‍ ക്രൈം ഉദ്യോഗസ്ഥരായ സിഐ പി.ബി.വിനോദ്കുമാര്‍, എസ്.ഐമാരായ കെ.എന്‍.ബിജുലാല്‍, വി. ഷിബു, സുനില്‍കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments