ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. ഇതോടെ, ആകെ കേസുകളുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 21 കേസുകൾ ഗോവയിലും, ഒരെണ്ണം കേരളത്തിലുമാണ്. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ എന്നിവയാണ് ജെഎൻ 1 ബാധിതരിൽ പ്രധാനമായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. പ്രതിരോധശേഷി കുറയ്ക്കുന്ന, അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണ് ജെഎൻ 1. അതിനാൽ, വൈറസിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ഈ മാസം എട്ടാം തീയതിയാണ് കേരളത്തിൽ ആദ്യമായി ജെഎൻ 1 വകഭേദം സ്ഥിരീകരിച്ചത്.
രോഗികൾ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാൽ കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ലെന്നും, രോഗബാധിതർ സുഖം പ്രാപിച്ച് വരുന്നതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. പുതിയ കൊറോണ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങൾ ഉള്ളതും, കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്ന് വർദ്ധിച്ച വകഭേദമാണ് ജെഎൻ 1. അതിനാൽ, വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ഇതിനോടകം കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക്കാരിക്ക് ദാരുണാന്ത്യം
Post Your Comments