ന്യൂഡൽഹി: മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എയർ ഇന്ത്യയുടെ ആദ്യത്തെ വൈഡ് ബോഡി എയർ ബസ് എ350-900 വിമാനങ്ങൾ ഇന്ത്യൻ മണ്ണിലെത്തി. ഇന്നാണ് പുതിയ വിമാനങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നത്. ഹ്രസ്വദൂര യാത്രകൾക്ക് എ350-900 വിമാനങ്ങൾ ഉപയോഗപ്പെടുത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം. ആധുനിക സംവിധാനങ്ങൾ ഉള്ള എ350-900 വിമാനങ്ങൾ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ കൂടിയാണ് എയർ ഇന്ത്യ. ആദ്യ ഘട്ടത്തിൽ മൊത്തം ആറ് എ350-900 വിമാനങ്ങൾ ഉൾപ്പെടുത്തി സർവീസ് വിപുലീകരിക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആദ്യ എ350-900 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. കസ്റ്റംസ് ക്ലിയറൻസ്, ഉപകരണങ്ങളുടെ പരിശോധനകൾ, ഗ്രൗണ്ട് ടെസ്റ്റുകൾ, പറക്കൽ ശേഷി തെളിയിക്കുന്ന ഫ്ലൈറ്റുകൾ ഉൾപ്പെടെ നിരവധി പോസ്റ്റ്-അറൈവൽ റെഗുലേറ്ററി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡിജിസിഎ നിർദ്ദേശിച്ചിട്ടുള്ള മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചതിനുശേഷമാണ് സർവീസ് ആരംഭിക്കുകയുള്ളൂ. കൂടാതെ, പൈലറ്റുമാർക്ക് പ്രത്യേക പരിശീലനവും നൽകും. പരിചയസമ്പന്നരായ ഇൻസ്പെക്ടർമാരുടെ ശിക്ഷണത്തിലാണ് പൈലറ്റുമാരെ പുതിയ വിമാനങ്ങൾ പരിചയപ്പെടുത്തുക.
Post Your Comments