തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നത്. അടുത്ത 5 ദിവസം കൂടി മഴ തുടരുന്നതാണ്. ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കാലാവസ്ഥ നേരിയ തോതിൽ പ്രതികൂലമാണെങ്കിലും, കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും കാറ്റ് വീശിയേക്കാം. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ, മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. തെക്കൻ തമിഴ്നാട് ജില്ലകളിൽ ദിവസങ്ങൾ നീണ്ട അതിശക്തമായ മഴയ്ക്ക് നേരിയ ശമനമായിട്ടുണ്ട്.
Post Your Comments