ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര സൂചികകൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നത്. ഐടി, ലോഹം, റിയൽറ്റി, ഫാർമ ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യത്തിന്റെ കരുത്തിലാണ് വ്യാപാരം ഇന്ന് നേട്ടം കുറിച്ചത്. നേട്ടത്തോടെയാണ് സെൻസെക്സും, നിഫ്റ്റിയും ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 94 പോയിന്റ് ഉയർന്ന് 21,349.40-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, സെൻസെക്സ് 241 പോയിന്റ് നേട്ടത്തിൽ, 71,259-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിൽ 2,434 ഓഹരികൾ നേട്ടത്തിലേറിയപ്പോൾ, 1,328 ഓഹരികൾ നഷ്ടത്തിലേക്ക് വീണു. 121 ഓഹരികളുടെ വില മാറിയില്ല.
ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക മൂല്യം ഇന്ന് 2.68 ലക്ഷം കോടി രൂപ വർദ്ധിച്ച്, 356.78 ലക്ഷം കോടി രൂപയായിട്ടുണ്ട്. വിപ്രോ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടേഴ്സ്, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ടിസിഎസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൊയ്തു. അതേസമയം, പോളിക്യാബ്, വിബിഎൽ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നിരാശപ്പെടുത്തി.
Also Read: ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തി കലോറി കത്തിക്കാം: ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കുക
Post Your Comments