Latest NewsIndia

കേരളത്തിന് കേന്ദ്രം 1404 കോടി രൂപകൂടി അനുവദിച്ചു, സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം നൽകി കേന്ദ്ര സ‌ർക്കാർ

ന്യൂഡല്‍ഹി: കേരളത്തിന് 1404. 50 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിനു മാത്രമല്ല വിവിധ സംസ്ഥാനങ്ങള്‍ക്കായി 72,961 കോടിയുടെ അധികനികുതി വിഹിതമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. പുതുവര്‍ഷ- ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവാദിച്ചിരിക്കുന്നതെന്നാണ് ധനമന്ത്രാലയം അറിയിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്റെ ഉത്തരവ് ഇതിനകം വന്നതാണ്.

അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button