Latest NewsKerala

കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഏഴായിരത്തഞ്ഞൂറുകോടിയിൽപരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് ഉണ്ടായത്- പിണറായി

തിരുവനന്തപുരം: നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനും ഈ നാട്ടിലെ കുഞ്ഞുങ്ങൾക്കും വേണ്ടി ഉള്ള പരിപാടി ആണ്. കേരളത്തിന്‍റെ ആവശ്യത്തിനായി എല്ലാരേം കൂടെ നിർത്താൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നാടിന്‍റെ വിശാല താത്പര്യം ആണ് ഞങ്ങളെ നയിക്കുന്നത്. പരിപാടി ബഹിഷ്കരിച്ചവർക്ക് പോരായ്മ ചൂണ്ടിക്കാണിക്കാമായിരുന്നു. അത് ഉണ്ടായില്ല. ഇത് നാടിനു എതിരായ സമീപനം ആണ്.കോൺഗ്രസിന്‍റെ സമീപനം ഇപ്പോൾ ഉണ്ടായത് അല്ല. ഇത് ബിജെപിയോടുള്ള മൃദുസമീപനത്തിന്റ ഭാഗമാണെന്നും പിണറായി പറഞ്ഞു.

നമ്മൾ കടമെടുക്കുന്നത് നാടിൻറെ വികസനത്തിന് അല്ലേ കടമെടുക്കുന്നത് എൽഡിഎഫിന് പുട്ടടിക്കാൻ അല്ലാല്ലോ. നാടിന്റെ കാര്യത്തിന് അല്ലേയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര വളർച്ചയിലും ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളർച്ചയും തനത് വരുമാനത്തിൽ 41 ശതമാനം വർധനവും കൈവരിച്ചു. ആഭ്യന്തര ഉൽപ്പാദനം അഞ്ച് ലക്ഷം കോടിയിൽ നിന്ന് ഇപ്പോൾ 10 ലക്ഷം കോടിയിൽപരമായി. പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർധിച്ചതായും അദ്ദേഹം പറഞ്ഞു.

ഇത്രയേറെ മുന്നേറ്റം കൈവരിച്ച സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാൻ പാടില്ലാത്തതാണ്.എന്നാൽ കേന്ദ്രം അർഹമായ വിഹിതം നൽകാത്തതിനാൽ നിലവിൽ കാലാനുസൃത വികസനം കൈവരിക്കാനാകുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്.

കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. നാടിന്റെ വികസനത്തിന് വായ്പ എടുക്കാനുളള ശ്രമങ്ങളിലും ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഇടപെടുകയാണ്. ഇതിനെതിരെ ഒന്നിച്ച് ശബ്‍ദമുയർത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button