കാഞ്ഞങ്ങാട്: സ്കൂൾ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അഞ്ച് വിദ്യാർത്ഥികൾക്കും അധ്യാപികക്കും പരിക്കേറ്റു. മൈലാട്ടിയിലെ ദർശന ചന്ദ്രൻ (13), പനയാലിലെ കെ. ദേവാംഗ് (13), പനയാലിലെ പി.എ. അൽ അമീൻ (13), കുണിയയിലെ ഫിദ ഷെറിൻ (14), അധ്യാപിക കുണിയയിലെ മറിയംബി (32) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : നവകേരള സദസിലെ പരാതി സ്വീകരിക്കല്‍ പ്രഹസനം, പരാതി പരിഹാരത്തിന് വേഗതയില്ല
വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെ പൊയിനാച്ചി പെട്രോൾ പമ്പിന് സമീപം മൈലാട്ടിയിലാണ് അപകടം നടന്നത്. തച്ചങ്ങാട് ഭാഗത്തുനിന്നും പെരിയ ഭാഗത്തേക്ക് പോകുകയായിരുന്ന ചട്ടഞ്ചാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബസിനു പിന്നിൽ ഇതേ ദിശയിൽനിന്നും വന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇടിച്ചത്. പിന്നിലിടിച്ചതിനെ തുടർന്ന്, മുന്നോട്ടു നീങ്ങിയ സ്കൂൾ ബസ് തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷക്ക് ഇടിക്കുകയും ചെയ്തു. സ്കൂൾ ബസിൽ 25ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പരീക്ഷ ആയതിനാൽ ബസിൽ കുട്ടികൾ കുറവായിരുന്നു.
പിറകുവശത്തെ സീറ്റുകളിൽ കുട്ടികളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ മേൽപറമ്പ പൊലീസ് കേസെടുത്തു.
Post Your Comments