KeralaLatest NewsNews

സ്‌നേഹ യാത്രയില്‍ രാഷ്ട്രീയമില്ല, പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് സന്ദര്‍ശനം: കെ സുരേന്ദ്രന്‍

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള്‍ പങ്കുവെയ്ക്കാന്‍ ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്നേഹയാത്രയ്ക്ക് കൊച്ചിയില്‍ തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി ആശംസ അറിയിച്ചാണ് സ്നേഹ യാത്രയ്ക്ക് തുടക്കം കുറിച്ചത്.

Read Also: പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?: വിശദമായി മനസിലാക്കാം

‘സ്നേഹ യാത്രയില്‍ രാഷ്ട്രീയമില്ല. പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് ഈ സന്ദര്‍ശനം. ആലഞ്ചേരി പിതാവ് യാത്രയ്ക്ക് എല്ലാ ആശംസകളും നല്‍കിയിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ നടത്തിയ കുപ്രചരണങ്ങള്‍ കൊണ്ട് ക്രൈസ്തവ സമുദായത്തെ ബിജെപിയില്‍ നിന്ന് അകറ്റാനായിട്ടില്ലെന്ന് മിസോറാം തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്’, കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button