കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് ശാഖയല്ല യൂണിവേഴ്‌സിറ്റി സെനറ്റാണ് : ഗവര്‍ണറുടെ നോമിനികള്‍ക്ക് എതിരെ പി.എം ആര്‍ഷോ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ നോമിനികളെ പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് ശാഖയല്ല യൂണിവേഴ്‌സിറ്റി സെനറ്റാണെന്ന് ആര്‍ഷോ പറഞ്ഞു.

സെനറ്റ് യോഗത്തിനെത്തിയവരെ വ്യാഴാഴ്ച രാവിലെ എസ്എഫ്‌ഐ തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ആര്‍ഷോ എത്തിയത്.

Read Also: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

 

സെനറ്റ് യോഗത്തിനെത്തിയ ബാലന്‍ പൂതേരി അടക്കം ഗവര്‍ണറുടെ ഒന്‍പതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് നിങ്ങള്‍ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്‌സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാന്‍ ശാഖയില്‍ നിന്ന് ഏമാന്‍ സീല്‍ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവില്‍ ചെന്നാല്‍ നല്ല ഹല്‍വ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാം’.

Share
Leave a Comment