Latest NewsIndiaNews

രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

ഉത്തർപ്രദേശിലെ ഗോണ്ടയിൽ സഹോദരന്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്ത യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. സൗദ്യ അറേബ്യയിലുളള ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ബൈരിയാഹിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സഹോദരന് വൃക്ക ദാനം ചെയ്ത കാര്യം വാട്‌സ്ആപ്പിലൂടെ തരണ്ണും എന്ന യുവതി ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു സംഭവം.

തരണ്ണും റാഷിദും 20 വർഷം മുമ്പാണ് വിവാഹിതരായത്. റാഷിദ് പിന്നീട് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയി. ദമ്പതികൾക്ക് കുട്ടികൾ ഇല്ല. റാഷിദ് രണ്ടാമത് വിവാഹം കഴിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്.

യുവതിയുടെ സഹോദരൻ മൊഹമ്മദ് ഷാക്കിർ വൃക്ക തകരാറിലായി മുംബൈയിൽ ചികിത്സയിലായിരുന്നു. സഹോദരന്റെ ജീവൻ രക്ഷിക്കാൻ, ഏകദേശം അഞ്ച് മാസം മുമ്പ് തരണ്ണും അവളുടെ വൃക്കകളിലൊന്ന് സഹോദരന് നൽകി. ഭാര്യ വൃക്ക ദാനം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം റാഷിദ് അറിഞ്ഞിരുന്നില്ല. നടപടിക്രമങ്ങൾക്ക് ശേഷം, തരണ്ണും ഗോണ്ടയിലെ അവളുടെ അമ്മായിയമ്മയുടെ വീട്ടിലേക്ക് മടങ്ങി. അവിടെ വെച്ചാണ് യുവതി കാര്യം ഭർത്താവിനെ അറിയിച്ചത്. ഇതോടെ, 40 ലക്ഷം രൂപ നൽകണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. നിരസിച്ചതോടെ ഭർത്താവ് യുവതിയെ വാട്ട്‌സ്ആപ്പ് വഴി മുത്തലാഖ് കൊല്ലുകയായിരുന്നു.

സംഭവത്തെ തുടർന്ന് തരണ്ണും മാതാപിതാക്കളോടൊപ്പം ജീവിക്കാൻ നിർബന്ധിതയായി. യുവതി കേസ് കൊടുത്തപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. ഭർത്താവിനെതിരെ പോലീസ് കേസെടുത്ത് നിയമനടപടി സ്വീകരിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് രാധശ്യാം റായ് സ്ഥിരീകരിച്ചു.

മുസ്ലിം പുരുഷന്മാര്‍ മുത്തലാഖിലൂടെയുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് 2019 മുതല്‍ രാജ്യത്ത് നിയമവിരുദ്ധവും ക്രിമിനല്‍ കുറ്റവുമാണ്. ഇങ്ങനെ ചെയ്യുന്നയാള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാം. മാത്രമല്ല, വാറന്റില്ലാതെ പൊലീസിന് അറസ്റ്റു ചെയ്യുകയുമാകാം. മുത്തലാഖ് സമ്പ്രദായം നിയമ വിരുദ്ധവും ഭരണഘടാ വിരുദ്ധവുമാണെന്ന് സു്പ്രീം കോടതിയും പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button