കാറിൽ കടത്താൻ ശ്രമം: 16 ലിറ്റർ ചാരായവുമായി രണ്ട് പേര്‍ പിടിയിൽ

നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാ(47)നെയും നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമി(35)നെയും ആണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ നൗഷാദ്ഖാ(47)നെയും നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി അലി എന്ന അലി ജാസിമി(35)നെയും ആണ് അറസ്റ്റ് ചെയ്തത്.

ക്രിസ്തുമസ് ന്യൂ ഇയർ സ്‍പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരള എക്സൈസ് മൊബൈൽ ഇന്റര്‍വെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്‍പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക വാഹന പരിശോധനയിലാണ് നടപടി.

Read Also : അഴുകിയ മൃതദേഹത്തിനൊപ്പം താമസിച്ചിരുന്നത് രണ്ട് പേര്‍, പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കാറിൽ കടത്തിക്കൊണ്ടുവന്ന 16 ലിറ്റർ ചാരായവുമായി ഇവര്‍ രണ്ടു പേരും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ ബി.വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശങ്കർ, എം.വിശാഖ്, കെ.ആർ. രജിത്ത്, ഹരിപ്രസാദ്.എസ്, സുജിത്ത്.വി.എസ്, അനീഷ്.വി.ജെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

 

Share
Leave a Comment