WayanadNattuvarthaLatest NewsKeralaNews

വന്യജീവിയുടെ ആക്രമണം: മൂന്ന് പേർക്ക് പരിക്ക്, രണ്ടാളുടെ നില ഗുരുതരം

തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്

കല്‍പ്പറ്റ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂർ പന്തല്ലൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുർഗ, വള്ളിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം നടന്നത്. പുലിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ വ്യക്തമാക്കി. പരിക്കേറ്റവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ ഗൂഡല്ലൂരിലെ ആശുപത്രിയിലാണ്.

Read Also : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കള്‍ക്ക് ക്ഷണം

സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് നിരീക്ഷണം ഉള്‍പ്പെടെ ശക്തമാക്കി പുലിയാണോ ആക്രമിച്ചതെന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. എംഎൽഎ പൊൻ ജയശീലൻ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button