പ്രോട്ടീൻ
ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ആദ്യപടിയായി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങണം. കാരണം, ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് പ്രോട്ടീൻ. ഭക്ഷണത്തിൽ ധാരാളം പരിപ്പ്, ചീസ്, മുട്ട, മത്സ്യം, തൈര്, ചിക്കൻ, ബീഫ് എന്നിവ ഉൾപ്പെടുത്തുക. പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ എന്നിവ മിതമായ അളവിൽ കഴിക്കാം.
മധുരക്കിഴങ്ങ്
ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കാം. അന്നജം കൂടുതലുള്ള ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കും. ധാരാളം പച്ചക്കറികൾ, കാരറ്റ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക. ഓട്‌സ്, ബാർലി, അരി മുതലായവ കഴിക്കുന്നതും നല്ലതാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് പേശികളെ ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും നല്ലതാണ്.
കാർബോഹൈഡ്രേറ്റ്സ്
ഷാപ്പിലെ കറിയെക്കാൾ അടിപൊളി! മീൻ തലക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. മത്സ്യ എണ്ണ, ചുവന്ന മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ ഒഴിവാക്കുക. അപൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കാം. മാംസം, പാൽ, പച്ചക്കറികൾ, പഴങ്ങൾ, കഞ്ഞി, ചിക്കൻ എന്നിവ കഴിക്കാം.
വാഴപ്പഴം
ശരീരഭാരം വർദ്ധിപ്പിക്കാനുള്ള പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാൽ, വാഴപ്പഴം, മുട്ട എന്നിവ ദിവസവും കഴിക്കാം. നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി നെയ്യിൽ വറുത്ത് അൽപം പഞ്ചസാര വിതറി ഉപയോഗിക്കാം. നേന്ത്രപ്പഴവും പാലും ചേർത്ത് ഇളക്കി കഴിക്കുന്നതും നല്ലതാണ്. ശരീരഭാരം കൂട്ടാൻ രാവിലെയും വൈകുന്നേരവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നത് ശീലമാക്കുക. ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന മിൽക്ക് ഷേക്കുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. പാലിൽ ഉണ്ടാക്കുന്ന സ്മൂത്തികളും ഇടയ്ക്കിടെ കുടിക്കാം.
Post Your Comments