ചര്‍മ്മം ചൊറിയുന്നതിനെ സാധാരണ അവസ്ഥയായിട്ടാണ് നാം എപ്പോഴും കാണാറുള്ളത്. എന്നാല്‍, അനിയന്ത്രിതമായുള്ള വിട്ടുമാറാത്ത ചൊറിച്ചില്‍ അല്‍പം ശ്രദ്ധിക്കേണ്ടതു തന്നെയാണ്.
നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍ എപ്പോഴും ചര്‍മ്മത്തിന്റെ പ്രശ്‌നമായി മാത്രം കാണാതിരിക്കുക. ചിലപ്പോള്‍ അത് മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളുമാകാം. ഈ ചൊറിച്ചിൽ അപകടകാരിയായേക്കാം.
Also Read: അറിയാം കുക്കുമ്പർ ജ്യൂസിന്റെ ഗുണങ്ങൾ
സാധാരണയായി ഞരമ്പുകള്‍, വൃക്കകള്‍, തൈറോയ്ഡ് അല്ലെങ്കില്‍ കരള്‍ എന്നിവയുമായുള്ള പ്രശ്‌നങ്ങള്‍ ചൊറിച്ചിലിന് കാരണമാകുന്നു. രോഗാവസ്ഥ അനുസരിച്ച് ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിലുടനീളം അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് ചൊറിച്ചില്‍ അനുഭവപ്പെടാം. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കുന്നത് ആവശ്യമാണ്.
Post Your Comments