Latest NewsKeralaNews

നവകേരള സദസിനു നേരെ ഡ്രോണ്‍ ഉപയോഗിക്കുമെന്ന് ഭയം, ഡ്രോണിന്റെ വില അന്വേഷിച്ച എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലേയ്ക്ക് കടന്ന നവകേരള സദസിന് നേരെ ഡ്രോണ്‍ ഉപയോഗിക്കുമെന്ന് ഭയം. ഇതോടെ, ഡ്രോണ്‍ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയോട് അന്വേഷിച്ച എന്‍എസ്‌യുഐ  ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ(33) വലിയ തുറ പോലീസ് അറസ്റ്റു ചെയ്തു.

Read Also: മറിയക്കുട്ടിക്ക് പെൻഷൻ നൽകാൻ പണമില്ലെന്ന് സർക്കാർ, ആഘോഷങ്ങളൊന്നും മുടങ്ങുന്നില്ലല്ലോ എന്ന് ഹൈക്കോടതി

ജില്ലയില്‍ നവകേരള സദസിനെതിരെ പ്രതിഷേധിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് പോലീസ് പറയുന്നു.

ചോദ്യം ചെയ്യലില്‍ ഡ്രോണിനെക്കുറിച്ച് അന്വേഷിച്ചതായി എറിക് സമ്മതിച്ചു എന്നാണ് വിവരം. ബാനറുകളും ഫ്ളാഗുകളും കെട്ടി പറപ്പിക്കാന്‍ കഴിയുന്ന ഡ്രോണുകളുടെ വിലയാണ് ഇയാള്‍ അന്വേഷിച്ചത്.

എറിക് സ്റ്റീഫന്റെ അറസ്റ്റിനു പിന്നാലെ ജില്ലയില്‍ നാളെ രാത്രി എട്ടുവരെ ഡ്രോണുകള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button