ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോണി വരാനിരിക്കുന്ന സീസണില്‍ കൂടി കളിച്ച ശേഷം വിരമിക്കലിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. 2025ല്‍ പുതിയ നായകനു കീഴിലായിരിക്കും സിഎസ്കെ ഇറങ്ങുക. ഇപ്പോഴിതാ, എംഎസ് ധോണിയുടെ ഐപിഎല്‍ കരിയറിന്റെ സാധ്യത എന്താണെന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്കെ) സിഇഒ കാശി വിശ്വനാഥന്.
2008-ല്‍ സിഎസ്കെയ്ക്കൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച ധോണി, ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് സിഎല്‍ ടി20 കിരീടവും സമ്മാനിച്ചു. ധോണിക്ക് ഇപ്പോൾ 42 വയസായി. കളികൾ അവസാനിപ്പിക്കാൻ സമയമായെന്ന് പല കോണുകളിൽ നിന്നായി ധോണി കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സമര്‍ത്ഥമായ നേതൃത്വത്തിനും യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള കഴിവിനും പേരുകേട്ട ധോണി സിഎസ്കെയെ ഐപിഎല്‍ പവര്‍ഹൗസാക്കി മാറ്റി. ട്രോഫികള്‍ക്കും സ്ഥിതിവിവരക്കണക്കുകള്‍ക്കും അപ്പുറം, അദ്ദേഹം ഒരു ഫിനിഷറുടെ റോളിനെ പുനര്‍നിര്‍വചിച്ചു.
മാച്ച് വിന്നിംഗ് ചേസുകള്‍ പ്രദര്‍ശിപ്പിക്കുകയും സമ്മര്‍ദ്ദത്തിന് കീഴില്‍ ശാന്തമായ പെരുമാറ്റത്തിന് ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന പേരു നേടുകയും ചെയ്തു. ഐപിഎല്‍ 2024 തന്റെ അവസാന സീസണായിരിക്കുമോ എന്ന് ധോണി സ്ഥിരീകരിച്ചിട്ടില്ല. ‘ധോണി തന്നെ തീരുമാനം എടുക്കും. അവന് ഇതുവരെ ഞങ്ങളെ ഇതിനെക്കുറിച്ചൊന്നും അറിയിച്ചിട്ടില്ല. ഇതുവരെ ഞങ്ങള്‍ക്ക് സൂചനകളൊന്നും കിട്ടിയിട്ടില്ല’ കാശി വിശ്വനാഥന് ജിയോ സിനിമയില്‍ പറഞ്ഞു.
Post Your Comments