Latest NewsNewsBusiness

കുറഞ്ഞ ചെലവിൽ മലേഷ്യയിലേക്ക് പറക്കാം! നിരക്കുകൾ പ്രഖ്യാപിച്ച് എയർഏഷ്യ

എല്ലാ ദക്ഷിണേന്ത്യൻ റൂട്ടുകളിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് എയർഏഷ്യ സർവീസുകൾ നടത്തുന്നത്

കൊച്ചി: കേരളത്തിൽ നിന്നും മലേഷ്യയിലേക്കുള്ള പ്രത്യേക സർവീസുകളുടെ നിരക്കുകൾ പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർഏഷ്യ. എല്ലാ ദക്ഷിണേന്ത്യൻ റൂട്ടുകളിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് എയർഏഷ്യ സർവീസുകൾ നടത്തുന്നത്. ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് ക്വാലാലംപൂരിലേക്ക് നികുതി, ഇന്ധന സർചാർജ്, മറ്റ് പ്രസക്തമായ ഫീസ് എന്നിവ ഉൾപ്പെടെ 4,999 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യക്കാർക്കായി മലേഷ്യൻ സർക്കാർ പ്രഖ്യാപിച്ച വിസ രഹിത യാത്രയുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്.

2024 ഡിസംബർ 24 വരെ എയർഏഷ്യയുടെ സൂപ്പർ ആപ്പ് അല്ലെങ്കിൽ, വെബ്സൈറ്റ് വഴി പ്രത്യേക പ്രമോഷണൽ നിരക്കിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഈ നിരക്കുകൾ ഫെബ്രുവരിയിൽ പുതുതായി ആരംഭിക്കുന്ന തിരുവനന്തപുരം-ക്വാലാലംപൂർ വിമാന സർവീസുകൾക്കും ബാധകമായിരിക്കുമെന്ന് എയർഏഷ്യ വ്യക്തമാക്കി. മാസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലേക്ക് നേരിട്ട് സർവീസ് നടത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ എയർഏഷ്യ പങ്കുവെച്ചത്.

Also Read: കൊച്ചിയിൽനിന്ന് അതിഥിതൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി: പ്രതികൾ പിടിയിലായത് ഗുവാഹത്തി വിമാനത്താവളത്തിൽ നിന്ന്

ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, ന്യൂഡൽഹി, അമൃത്സർ എന്നിവിടങ്ങളിൽ ഹ്രസ്വദൂര, ഇടത്തരം വിമാന കമ്പനികൾ വഴി ഇന്ത്യയിൽ നിന്ന് മലേഷ്യയിലേക്ക് നേരിട്ട് എട്ട് സർവീസുകളാണ് എയർഏഷ്യ നടത്തുന്നത്. പുതുവർഷത്തിൽ ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിൽ പ്രതിവർഷം 1.5 ദശലക്ഷം സീറ്റുകൾ വരെ ഉൾക്കൊള്ളിക്കുന്ന 69 പ്രതിവാര ഫ്ലൈറ്റുകൾ എയർഏഷ്യ പുതുതായി ആരംഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button