Latest NewsSaudi ArabiaNewsInternationalGulf

പൊതുഗതാഗതം: ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി സൗദി

റിയാദ്: പൊതുഗതാഗത ടിക്കറ്റ് നിരക്കിൽ ഭേദഗതി വരുത്തി സൗദി അറേബ്യ. സൗദിയിൽ ബസ് ട്രെയിൻ മുതലായ പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റ് നിരക്കിലാണ് ഭേദഗതി വരുത്തിയത്.

Read Also: എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ടിനെതിരെ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

വിദ്യാർത്ഥികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും ടിക്കറ്റ് നിരക്കിൽ ആനുകൂല്യം ലഭിക്കും. ബസുകളിൽ ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ആറു മുതൽ 18 വരെ പ്രായമുള്ളവർക്കും വികലാംഗർക്കും, സഹായിക്കും, 60 വയസ്സിന് മുകളിലുള്ളവർക്കും, കാൻസർ രോഗിക്കും, സഹായിക്കും 50 ശതമാനം ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചു.

ട്രെയിനുകളിലും രണ്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. രണ്ടു മുതൽ 12 വയസ്സു വരെ പ്രായമുള്ളവർക്കും കാൻസർ രോഗികൾക്കും സഹായിക്കും ട്രെയിൻ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: രത്തൻ ഇന്ത്യ എന്റർപ്രൈസസ്: ഡ്രോൺ കമ്പനിയിലെ 60 ശതമാനം ഓഹരികളും സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button