Latest NewsKeralaIndia

ശമ്പളം വേണ്ടെന്ന് പറഞ്ഞ കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം: 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെ.വി. തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ മാസം വരെ ഓണറേറിയം അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ബാക്കി തുക അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.

4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം വേണ്ടെന്ന് കെവി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. മുൻ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ദില്ലിയിൽ പ്രൊഫ കെവി തോമസിനായി നിയമിച്ചിട്ടുണ്ട്.

കോൺഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു. എന്നാലിത് വിവാദമാക്കേണ്ടെന്ന നിലപാടായിരുന്നു കെവി തോമസ് സ്വീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button