കാസർഗോഡ്: ഡിസംബർ 22 ന് തുടങ്ങുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഡാർഗൻ ട്രെയിൻ,ബ്രേക് ഡാൻസ് ഫ്‌ളോർ, ആകാശത്തൊട്ടിൽ, മരണ കിണർ തുടങ്ങിയവയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
Read Also: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സമവായത്തില്‍ പരിഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഇത്തരം അപകടകരമായ കളികൾ നടത്തുന്നതിന് പൊതുമരാമത്ത്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്, ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഇത്തരം റൈഡുകൾ ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്ന് പരാതിയിൽ പറയുന്നു. 2016 ൽ പത്തനംതിട്ട ചിറ്റാരിക്കലിൽ നടന്ന ആകാശത്തൊട്ടിൽ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ ഇക്കാര്യം ഗൗരവമായെടുക്കണമെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ജയന്ത് വീൽ നിശ്ചലമായത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു. ബുർഹാനുദ്ദീൻ അബ്ദുള്ള സമർപ്പിച്ച പരാതിയിലാണ് നടപടി.
Read Also: തടി കുറയ്ക്കാൻ ഏഴുദിവസം മാത്രം !! ഈ സൂപ്പ് ദിവസവും കഴിച്ചു നോക്കൂ
Post Your Comments