Latest NewsIndiaNews

ചെന്നൈ കടൽത്തീരത്തുള്ളവരേ, സൂക്ഷിക്കുക! കാണാൻ ക്യൂട്ട് ആണെന്ന് കരുതി ഇതിനെ തൊടാൻ നിക്കരുത്, പണി കിട്ടും!

ചെന്നൈ: ബസന്ത് നഗർ കടൽത്തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകി ഉദ്യോഗസ്ഥർ. കടൽത്തീരത്ത് മനോഹരമായി കാണപ്പെടുന്ന വർണ്ണാഭമായ ജീവികൾ പൊങ്ങിക്കിടക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, അവയെ തൊടരുത് എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി, ബീസന്റ് നഗറിലെ കടൽത്തീരത്തും കടൽത്തീരത്തിനടുത്തുള്ള വെള്ളത്തിലും നീല ഡ്രാഗണുകൾ അഥവാ (ഗ്ലോക്കസ് അറ്റ്ലാന്റിക്കസ്) ഒരു തരം കടൽ സ്ലഗ്ഗിനെ കണ്ടെത്തി. ഇതിനെ ഭയക്കണമത്രേ. സമുദ്ര ഗവേഷകരാണ് പുതിയ ജാഗ്രതാ നിർദ്ദേശവുമായെത്തിയിരിക്കുന്നത്.

സാധാരണയായി തുറന്ന കടൽ ഉപരിതല ജലത്തിൽ കാണപ്പെടുന്ന ഇവ ചിലപ്പോൾ കൊടുങ്കാറ്റ് അല്ലെങ്കിൽ ചില സമുദ്രാവസ്ഥകൾ കാരണം തീരത്തേക്ക് തള്ളപ്പെടും. ഈ ചെറിയ ജീവികൾ മിതമായ രീതിയിൽ വിഷമുള്ളവയാണെന്നും അവയുടെ കുത്ത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മറൈൻ ബയോളജിസ്റ്റുകൾ പറയുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും.

പൂർണ വളർച്ചയെത്തിയ നീല ഡ്രാഗണ് ശരാശരി 3 സെന്റിമീറ്റർ വരെയാണ് നീളമുണ്ടാകുക. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തോളമാണ് ഇവയുടെ ആയുർ ദൈർഘ്യം. ഇവ ഇരകളാക്കുന്ന ചെറുജീവികളായ പോർച്ചുഗീസ് മെന്‍ ഓഫ് വാർ എന്നിവയടക്കമുള്ളവയാണ് നീല ഡ്രാഗണുകൾക്ക് വിഷം നൽകുന്നത്. ഇവയുടെ കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛർദി, അലർജി, ചുവന്ന് തടിക്കൽ, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേൽക്കുമ്പോൾ അനുഭവപ്പെടാറുണ്ട്. കടലിലിറങ്ങുന്നവർ ഇവയെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

ഇവയെ അഡയാർ ഭാഗത്തും കണ്ടെത്തിയിരുന്നു.സമുദ്ര ജലത്തിൽ തലകീഴായി കിടക്കുന്ന ഇവയുടെ ചലനത്തിന് സഹായിക്കുന്നത് സമുദ്രജല പ്രവാഹങ്ങളാണ്. കടുത്ത ചൂട് അതിജീവിക്കാന്‍ ഇവയ്ക്ക് സാധ്യതകളില്ലെന്നും അതിനാൽ തന്നെ ഇവ ഏറെക്കാലം ചെന്നൈ തീരത്ത് കാണില്ലെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button