ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ക്രിസ്മസ് ആഘോഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യേശുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആശംസിക്കുമ്പോൾ, മെറി ക്രിസ്മസ് എന്നാണ് പറയുക. മറ്റ് ആഘോഷങ്ങളെപ്പോലെ മെറി ക്രിസ്മസിന് പകരം ആളുകൾ ഹാപ്പി ക്രിസ്മസ് എന്ന് പറയാറില്ല. എന്തുകൊണ്ടാണിത് എന്നറിയാമോ?
മെറി എന്ന ഇംഗ്ലീഷ് വാക്ക് ജർമ്മനിക്കും പഴയ ഇംഗ്ലീഷും ചേർന്നതാണ്. അതിന്റെ ലളിതമായ അർത്ഥം സന്തോഷം എന്നാണ്. അതായത്, മെറി എന്നാൽ ആനന്ദത്തോടെ അല്ലെങ്കിൽ സന്തോഷത്തോടെ എന്നാണ് അർത്ഥമാക്കുന്നത്. ഹാപ്പിയുടെ അർത്ഥവും അത് തന്നെ. എന്നാൽ ക്രിസ്മസ് ദിനത്തിൽ ആളുകൾ ഹാപ്പി എന്നതിന് പകരം മെറി എന്ന വാക്ക് തിരഞ്ഞെടുക്കുന്നു. മെറി ക്രിസ്മസ് കൂടുതൽ ജനപ്രിയമാണ്. മിക്ക രാജ്യങ്ങളിലും, മെറി ക്രിസ്മസ് എന്ന് പറഞ്ഞുകൊണ്ട് മാത്രമാണ് പരസ്പരം ആശംസകൾ കൈമാറുന്നത്. രണ്ടും ശരിയായ വാക്കുകളാണ്. ഹാപ്പി ക്രിസ്മസ്, മെറി ക്രിസ്മസ് എന്നിവയുടെ അർത്ഥം ഒന്നുതന്നെയാണ്. പക്ഷേ മിക്കവരും ഹാപ്പി ക്രിസ്മസ് എന്ന് പറയാതെ മെറി എന്ന വാക്ക് ഉപയോഗിക്കുന്നു എന്നുമാത്രം.
പതിനാറാം നൂറ്റാണ്ടിലാണ് മെറി എന്ന വാക്ക് നിലവിൽ വന്നത്. അക്കാലത്ത് ഇംഗ്ലീഷ് ഭാഷ അതിന്റെ ശൈശവാവസ്ഥയിലായിരുന്നു. 18ഉം 19ഉം നൂറ്റാണ്ടുകളിൽ മെറി എന്ന വാക്ക് വളരെ പ്രചാരത്തിലായി. പിന്നീട്, ഹാപ്പി ക്രിസ്മസ് എന്നതിന് പുറമേ, ആളുകൾ കൂടുതലും മെറി ഉപയോഗിക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരൻ ചാൾസ് ഡിക്കൻസാണ് മെറി എന്ന വാക്ക് ജനകീയമാക്കിയത്. ‘എ ക്രിസ്മസ് കരോൾ’ എന്ന പുസ്തകത്തിൽ അദ്ദേഹം മെറി എന്ന വാക്ക് ധാരാളം ഉപയോഗിച്ചു. അതിനുശേഷം ഹാപ്പി എന്നതിന് പകരം മെറി ക്രിസ്മസ് എന്ന വാക്ക് പ്രചാരത്തിലായി.
Post Your Comments