ലോകമെങ്ങുമുള്ള ഒരു ആഘോഷ-സന്തോഷ വേളയാണ് ക്രിസ്മസ് കാലം. മഞ്ഞുമൂടിയ രാത്രികളില്‍ നേര്‍ത്ത സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളുടേയും പലതരം വര്‍ണ്ണങ്ങളിലുള്ള ബള്‍ബുകളുടേയും വെളിച്ചം മാത്രമാണ് എല്ലായിടത്തും. ഇപ്പോള്‍ ക്രിസ്മസ് ആഘോഷം വീട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പലരും ക്രിസ്മസ് മറ്റു വിദേശ രാജ്യങ്ങളില്‍ പോയി ആഘോഷിക്കുന്നവരാണ്. അങ്ങനെ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തന്നെ വേണം.
ലാപ്ലാന്‍ഡ്, ഫിന്‍ലാന്റ്
യൂറോപ്പില്‍ ‘ ക്രിസ്മസിന്റെ സ്വപ്നഭൂമി ‘ എന്നറിയപ്പെടുന്ന ഫിന്‍ലാന്റിലെ ലാപ്ലാന്റ്, ക്രിസ്മസ് ആഘോഷിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നാണ്. സാന്താക്ലോസ് വില്ലേജും സാന്താ പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്, അമേരിക്ക
സംഗീതത്തിനും മ്യൂസിക് ഇവന്റുകള്‍ക്കും ഏറെ പേരുകേട്ടതാണ് ന്യൂയോര്‍ക്ക് നഗരം. ലോകോത്തര കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീതവിരുന്നാണ് ഇവിടുത്തെ പ്രസിദ്ധം. റോക്ക്ഫെല്ലര്‍ സെന്ററിലെ ഏറ്റവും ഉയരമുള്ള ക്രിസ്മസ് ട്രീ, എറെ അത്ഭുതം സൃഷ്ടിക്കുന്നു.
ആംസ്റ്റര്‍ഡാംസ്, നെതര്‍ലാന്‍ഡ്സ്
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പേരു കേട്ട സ്ഥലമാണ് ആംസ്റ്റര്‍ഡാം. പരമ്പരാഗത ഉത്സവങ്ങളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഇവിടുത്തെ ഡാം സ്‌ക്വയറും നിങ്ങള്‍ക്ക് മികച്ച അനുഭവമായിരിക്കും.
വത്തിക്കാന്‍, ഇറ്റലി
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍ സിറ്റി. ക്രിസ്മസിന് വാക്കുകള്‍ക്കതീതമായ ആഘോഷമാണ് ഇവിടെ നടക്കുന്നത്.
മ്യൂണിക്ക്, ജര്‍മനി
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് പേരുകേട്ടയിടമാണ് ജര്‍മനിയിലെ മ്യൂണിക്. മരിയന്‍പ്ലാറ്റ്സിലെ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീയും, ജിഞ്ചര്‍ബ്രെഡും മള്‍ഡ് വൈനുമെല്ലാം നിങ്ങളെ അത്ഭുതപ്പടുത്തും.
ഡബ്ലിന്‍, അയര്‍ലന്‍ഡ്
ക്രിസ്മസ് കാലം യാത്രക്കാര്‍ അവരുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കുന്നു. ഡബ്ലിനിലെ ക്രിസ്മസ് ആഘോഷങ്ങള്‍ വളരെ ആകര്‍ഷണീയമാണ്.
പ്രാഗ്, ചെക്ക് റിപ്പബ്ലിക്
പ്രാഗിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍, ക്രിസ്മസ് മാജിക്കിന് പേരുകേട്ട സ്ഥലമാണ്. എല്ലായിടത്തും ലൈറ്റുകളായിരിക്കും. ഇവിടെ വന്നാല്‍ ക്രിസ്മസ് സ്പെഷ്യല്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാനും കഴിയും.
Post Your Comments