ഓരോ ഉല്‍സവ സീസണിലും ലിറ്റർ കണക്കിന് മദ്യമാണ് മലയാളികൾ കുടിച്ച് തീർക്കുന്നത്. അത് ഇത്തവണയും തെറ്റിയില്ല. റെക്കോര്‍ഡ് വിൽപ്പനയാണ് ക്രിസ്മസിന് ഉണ്ടായിരിക്കുന്നത്. ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പന നടത്തി കോടികള്‍ വരുമാനം നേടിയ ബെവ്‌കോ ക്രിസ്മസിനും മലയാളികളുടെ മദ്യാസക്തിയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. അതില്‍ ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയെ ഇത്തവണ മറികടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു നടന്നത്.
ഏറ്റവും കൂടുതല്‍ വില്‍പന നടന്ന ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ ചാലക്കുടിക്കാണ് ഒന്നാം സ്ഥാനം. 63,85,290 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ചാലക്കുടിയില്‍ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,85,290 രൂപയുടെ മദ്യ വില്‍പന നടന്നു. മൂന്നാം സ്ഥാനത്ത് തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് നോര്‍ത്ത് പറവൂരിലെ ഔട്ട്‌ലെറ്റുമാണ്. ഇക്കുറി ഓണക്കാലത്തെ 10 ദിവസം കൊണ്ട് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പനയായിരുന്നു നടന്നത്. 757 കോടി രൂപയുടെ മദ്യം ഓണക്കാലത്ത് ബീവറേജസ് വഴി വിറ്റുപോയി. ഓരോ ഉത്സവ സീസണുകളിലും റെക്കോര്‍ഡ് തിരുത്തി എഴുതുന്ന പതിവ് ബീവറേജസ് കോര്‍പറേഷന്‍ ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. മദ്യ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് റം ആണ്. ഇത്തവണ ഓണത്തിനും റെക്കോഡ് മദ്യവില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. ഓണക്കാലത്ത് ‘ജവാന്‍’ ബ്രാന്‍ഡാണ് ഏറ്റവും കൂടുതല്‍ വിറ്റഴഞ്ഞത്. പത്ത് ദിവസത്തിനിടെ ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാന്‍ വിറ്റെന്നാണ് കണക്ക്. വില കുറവാണെന്നത് കൂടിയാണ് ജവാനെ ജനപ്രിയമാക്കുന്നത്. പത്ത് ദിവസം 757 കോടിയുടെ മദ്യമാണ് സംസ്ഥാനത്തെ വിവിധ ബെവ്കോകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് ബെവ്‌കോ വഴി 116 കോടിയുടെ മദ്യം വിറ്റു.
Post Your Comments