Latest NewsIndiaNews

വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണു: വരന് ദാരുണാന്ത്യം

ഇസ്ലാമാബാദ്: വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണ് വരൻ മരിച്ചു. സിയാൽകോട്ടിലെ ദാസ്‌കയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Read Also: വയോധിക വാഹനമിടിച്ച് മരിച്ച സംഭവം: ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

വരൻ ഒരു സോഫയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. വിവാഹ ചടങ്ങിനിടെ വരന്റെ ആരോഗ്യനില വഷളായി പെട്ടെന്ന് മുന്നോട്ട് കുനിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരും, വരന്റെ കുടുംബാംഗങ്ങളും ഭയന്ന് നിൽക്കുന്നതും വീഡിയോയിലുണ്ട്.

പിന്നീട് ഡോക്ടർമാർ എത്തിയാണ് വരന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: കുറഞ്ഞ വിലയിൽ ഫീച്ചർ ഫോൺ തിരയുന്നവരാണോ? കിടിലൻ സവിശേഷതകളുമായി ഐടെൽ ഐടി5330 എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button