NattuvarthaKeralaNews

വയോധിക വാഹനമിടിച്ച് മരിച്ച സംഭവം: ടൂറിസ്റ്റ് ബസ് ഡ്രൈവർ പിടിയിൽ

കോയമ്പത്തൂർ രത്നപുരി പി.ഒ സ്ട്രീറ്റ് സ്വദേശി അഖിലിനെ(25)യാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: വയോധിക വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. കോയമ്പത്തൂർ രത്നപുരി പി.ഒ സ്ട്രീറ്റ് സ്വദേശി അഖിലിനെ(25)യാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ജിയോ വരിക്കാർക്ക് മിസ്ഡ് കോൾ അലർട്ട് ആക്ടിവേറ്റ് ചെയ്യാം! ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

കണ്ണാടി മണലൂർ സ്വദേശിനി പൊന്നുക്കുട്ടി(85)യാണ് ഞായറാഴ്ച പുലർച്ച വാഹനമിടിച്ച് മരിച്ചത്. പിറകെ വന്ന വാഹനങ്ങളും ശരീരത്തിലൂടെ കയറിയിറങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.

Read Also : പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി: നഗരവിഭാഗത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് ലഭിച്ചത് 2772.63 കോടി രൂപ

പാലക്കാട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് മണലൂർ ജംങ്ഷനിൽ രാത്രി 1.40ഓടെ അപകടം നടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button