ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിൽ വൻ ഭൂചലനം. 116 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തിങ്കളാഴ്ച്ച രാത്രി 11.59നാണ് ഉണ്ടായത്.
ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് വൈദ്യുതി, ജലവിതരണം മുടങ്ങി. ഈ പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്. കെട്ടിടങ്ങള്‍ തകര്‍ന്ന് കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ അടിയന്തര പ്രതികരണം ആരംഭിക്കുകയും രക്ഷാപ്രവർത്തകരെ പ്രദേശത്തേക്ക് അയയ്ക്കുകയും പ്രവിശ്യാ നേതാക്കളും പ്രദേശം സന്ദർശിക്കുമെന്നും സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഭൂകമ്പ മേഖലയിലൂടെ കടന്നുപോകുന്ന പാസഞ്ചർ, ചരക്ക് ട്രെയിനുകൾ റെയിൽവേ അതോറിറ്റി താൽക്കാലികമായി നിർത്തിവയ്ക്കുകയും റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു.
Post Your Comments