കൊല്ലം: കശുവണ്ടി വ്യവസായത്തിന്റെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: വേറിട്ട കാഴ്ചകളും സംസ്കാരവും കോർത്തിണക്കിയ നാട്! വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി വാരണാസി
ഇതിൽ 20 കോടി രൂപ സ്വകാര്യ മേഖലയിലുൾപ്പെടെയുള്ള തൊഴിലാളികളുടെ ഇഎസ്‌ഐ, പിഎഫ്, മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അഞ്ച് കോടി രൂപ തൊഴിലിടം സ്ത്രീ സൗഹൃദമാക്കുന്നതിനും 5 കോടി രൂപ ഷെല്ലിങ്ങ് യൂണിറ്റുകളുടെ നവീകരണത്തിനും ഉപയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കശുവണ്ടി വികസന കോർപ്പറേഷനിൽ 3012 തൊഴിലാളികളെ നിയമിച്ചു. 1000 തൊഴിലാളികളെ കൂടി നിയമിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. തൊഴിലില്ലാത്ത സ്വകാര്യ ഫാക്ടറികളിലെ 250 തൊഴിലാളികൾക്ക് കാപ്പക്‌സിൽ നിയമനം നൽകിയിട്ടുണ്ട്. തുടർന്നും സമാന രീതിയിൽ തൊഴിലാളികളെ നിയമിക്കും. ഈ മേഖലയെക്കുറിച്ച് വിദഗ്ധ സമിതി പഠിക്കുന്നുണ്ട്. റിപ്പോർട്ട് വന്നാൽ സമഗ്രമായ പരിഷ്‌കരണം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ
Post Your Comments