Latest NewsNewsBusiness

കനത്ത മഴ: തിരുനെൽവേലിയിൽ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിൽ, 10 ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു

2 ട്രെയിനുകൾ പൂർണമായും, 10 ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്

തിരുനൽവേലി: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് തിരുനെൽവേലിയിലെ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ 2 ട്രെയിനുകൾ പൂർണമായും, 10 ട്രെയിനുകൾ ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്. ഒരു ട്രെയിൻ മറ്റൊരു റൂട്ട് വഴി വഴി തിരിച്ചുവിട്ടു. ഇന്ന് പൂർണമായും ഭാഗികമായും റദ്ദ് ചെയ്ത ട്രെയിനുകൾ ഏതൊക്കെയെന്ന് അറിയാം.

പൂർണമായും റദ്ദ് ചെയ്ത ട്രെയിനുകൾ

  • നാഗർകോവിൽ- കോയമ്പത്തൂർ ഡെയ്‌ലി എക്സ്പ്രസ് (16321)
  • തിരുനെൽവേലി-ജംനഗർ എക്സ്പ്രസ് (19577)

ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ

  • കന്യാകുമാരി-രാമനാഥപുരം എക്സ്പ്രസ് (22622): മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും.
  • പുനലൂർ-മധുരൈ ഡെയ്‌ലി എക്സ്പ്രസ് (16730): മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും.
  • ഗുരുവായൂർ-ചെന്നൈ ഡെയ്‌ലി എക്സ്പ്രസ് (16128): നാഗർകോവിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും
  • പുതുച്ചേരി- കന്യാകുമാരി വീക്കിലി എക്സ്പ്രസ് (16861): തലൈയുത്തിൽ സർവീസ് അവസാനിപ്പിക്കും
  • മധുരൈ-പുനലൂർ എക്സ്പ്രസ് (16729): നാഞ്ചി മണിയാച്ചി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും
  • കോയമ്പത്തൂർ ജംഗ്ഷൻ-നാഗർകോവിൽ ജംഗ്ഷൻ ഡെയ്‌ലി എക്സ്പ്രസ് (22668): വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.
  • ചെന്നൈ എഗ്മോർ-കന്യാകുമാരി ഡെയ്‌ലി എക്സ്പ്രസ് (12633): വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.
  • ഹസ്രത്ത് നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്സ്പ്രസ് (12642): കോവിൽപട്ടിയിൽ സർവീസ് അവസാനിപ്പിക്കും.
  • പാലക്കാട്-തിരുനെൽവേലി ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്സ്പ്രസ് (16792): അംബാസമുദ്രത്തിൽ സർവീസ് അവസാനിപ്പിക്കും.
  • ചെന്നൈ എഗ്മോർ-ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ് (16127) ഭാഗികമായി റദ്ദ് ചെയ്തു.

വഴി തിരിച്ചുവിട്ട ട്രെയിൻ

  • നാഗർകോവിൽ ജംഗ്ഷൻ-മുംബൈ സിഎസ്എംടി എക്‌സ്പ്രസ് (16340) നാഗർകോവിൽ ജംഗ്ഷനും സേലം ജംഗ്ഷനും മധ്യേ, തിരുവനന്തപുരം സെൻട്രൽ- കൊല്ലം ജംഗ്ഷൻ-എറണാകുളം ടൗൺ- പാലക്കാട് ജംഗ്ഷൻ-ഈറോഡ് ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button