KeralaLatest NewsNews

കോഴിക്കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: ഒഡീഷ സ്വദേശി പിടിയില്‍

കോഴിക്കോട്: പൊറ്റമ്മല്‍ പാലാഴി റോഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഒഡീഷ സ്വദേശി പിടിയില്‍. ഗോപാല്‍പൂര്‍ ഗന്‍ജാം സ്വദേശി ഹരസ് ഗൗഡ(19) ആണ് പിടിയിലായത് നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ഇന്‍സ്‌പെക്ടര്‍ എം.എല്‍ ബെന്നി ലാലുവിന്റെ നേത്യത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്ന് ആണ് പ്രതിയെ പിടികൂടിയത്.
2.120 കിലോഗ്രാം കഞ്ചാവുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ട് വന്നത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ എഴുപതിനായിരം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡാന്‍സാഫ് സ്‌കോഡ് ആഴ്ചകളായി പൊറ്റമ്മല്‍ ഭാഗങ്ങളില്‍ ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാള്‍ വലയിലായത്. പിടിയിലായ ഹരസ് ജില്ലയില്‍ വിവിധ മേഖലകളില്‍ ജോലിയെടുക്കുന്ന അതിഥി തൊഴിലാളികളെ ലക്ഷ്യം വച്ച് വില്‍പ്പന  നടത്തിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക് ഇയാളെ പറ്റി സംശയം തോന്നിയില്ല.” ഇയാള്‍ കോണ്‍ക്രീറ്റ് പണിക്ക് പോകുന്ന രീതിയില്‍ പെറ്റമ്മല്‍ ജംഗ്ഷനില്‍ വന്നിട്ടാണ് കഞ്ചാവ് വില്‍പന നടത്താറ്. ആരോട് അന്വേക്ഷിച്ചാലും ഇയാള്‍ കോണ്‍ക്രീറ്റ് പണിക്കാരനാണെന്ന് പറയുമെന്നും പൊലീസ് പറഞ്ഞു.

ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, അനീഷ് മൂസേന്‍വീട്, അഖിലേഷ് കെ, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എസ്ഐമാരായ നിധിന്‍ ആര്‍, രാധാക്യഷ്ണന്‍, എസ്.സി.പി.ഒ വിനോദ്, സിപിഒ പ്രജീഷ്, രാഹുല്‍, കെ.എച്ച്.ജി ഉദയരാജ് എന്നിവര്‍ നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button