കണ്ണൂര്‍:നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അംഗവൈകല്യമുള്ളവര്‍ എന്തിന് കറുത്ത കൊടിയും പിടിച്ച് നടക്കുന്നു. മര്‍ദ്ദിക്കുമ്പോള്‍ കൈയുണ്ടോ കാലുണ്ടോ എന്ന് ആരെങ്കിലും നോക്കുമോ എന്നും ഇ.പി ജയരാജന്‍ ചോദിച്ചു.
Read Also: ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നത് : മുഖ്യമന്ത്രി പിണറായി വിജയന്‍
‘ഈ വികലാംഗന്‍ എന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നത്, ഒരു വികലാംഗന്റെ പണിയാണോ കറുത്ത കൊടിയും പിടിച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത്. എന്തിനാണ് ആ പാവത്തെ ആ പാവത്തെ പ്രതിഷേധിക്കാനായി പറഞ്ഞയച്ചത് . ഈ പറഞ്ഞുവിട്ടവര്‍ക്കെതിരെയാണ് വികാരം ഉയരേണ്ടത്. നടക്കാന്‍ വയ്യാത്ത പാവത്തിന് കറുത്ത കൊടിയും കൊടുത്തിട്ട് മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് തള്ളുന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. അതാണ് തെറ്റ്. ലാത്തി ചാര്‍ജില്‍ ആരെങ്കിലും കൈയുണ്ടോ കാലുണ്ടോ എന്ന് നോക്കില്ല’- ഇ.പി ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും അപമാനമാണെന്നും തിരിച്ചുവിളിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ഇങ്ങനെയാണോ ഒരു ഗവര്‍ണര്‍ പെരുമാറേണ്ടത്? ഇന്ത്യന്‍ പ്രസിഡന്റ് ഇങ്ങനെ പെരുമാറിയാല്‍ എന്താവും പ്രധാനമന്ത്രിയുടെ അവസ്ഥയെന്നും അദ്ദേഹം ചോദിക്കുന്നു.
Post Your Comments