തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത് എത്തി. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദ്ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആര്‍എസ്എസ് നിര്‍ദ്ദേശം ഗവര്‍ണര്‍ അനുസരിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയക്കാരന് ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്. വിവേകം ഇല്ലാത്ത നടപടിയാണത്. ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല ഇത്’, മുഖ്യമന്ത്രി പറഞ്ഞു.
Read Also; ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കാത്തതെന്ത്? മൂന്ന് ലക്ഷ്യങ്ങളാണുള്ളതെന്ന് നെതന്യാഹു
‘ഗവര്‍ണര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്. അദ്ദേഹം പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഓടിപ്പോയിയെന്ന് വീമ്പ് പറയുകയാണ്. കരിങ്കൊടി കാണിക്കുന്നവരെ തിരികെ കൈവീശുകയാണ് ചെയ്യുന്നത്. ആരെങ്കിലും അങ്ങോട്ട് പോയി ആക്രമിക്കുമോ? മുഖ്യമന്ത്രി ചോദിച്ചു.
Post Your Comments