മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് ഡോ.കെ.ടി ജലീല്‍ രംഗത്ത് എത്തി. ഗവര്‍ണര്‍ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നുമായിരുന്നു ജലീലിന്റെ പരിഹാസം.
‘കേരളത്തിലെ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. സംഘിവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച എസ്എഫ്ഐ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍’,ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, എസ്എഫ്ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്മഹത്യാ സ്ക്വാഡും ആണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എസ്എഫ്ഐക്കാര്‍ക്ക് പൊലീസ് ഒരു ഫീഡിങ് ബോട്ടില്‍ കൂടി കൊടുത്താല്‍ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പരിഹസിച്ചു.
Post Your Comments