തിരുവനന്തപുരം: ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കെഎസ്ഇബി വിശദമാക്കി.
Read Also: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ക്രിസ്തുമസിന് മുൻപ് വിതരണം ചെയ്യും: ധനമന്ത്രി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക.
* ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക
* ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.
* പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്.
* വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.
* വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.
* ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
Read Also: ഗവർണർ പ്രകോപനമുണ്ടാക്കുന്നു: ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കലെന്ന് മുഖ്യമന്ത്രി
Post Your Comments