കോഴിക്കോട്: എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനര്‍ ഉയര്‍ത്താനുള്ള അവകാശം എസ്എഫ്‌ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാലയങ്ങളില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താന്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ എത്തുമെന്നാണ് ഗവര്‍ണറുടെ നിലപാട്. സര്‍വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച കാമ്പസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് എസ്എഫ്‌ഐ . ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്. കറുത്ത തുണിയില്‍ വെള്ള നിറത്തിലാണ് എഴുത്തുകള്‍. സര്‍വകലാശാലയുടെ പ്രവേശന കവാടം പൊളിച്ചിരുന്നു. ഈ ഭാഗത്താണ് ആദ്യത്തെ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
Post Your Comments