Latest NewsKeralaNews

പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍

കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവയ്ക്കുന്നതാണ്. പ്രശ്നങ്ങൾ മനസിലാക്കുന്നവർക്ക് കുഞ്ഞാലിക്കുട്ടിയെപ്പോലെയേ പ്രതികരിക്കാനാകൂ. പ്രതിപക്ഷം ഇപ്പോഴത്തെ തെറ്റായ നിലപാടിൽ നിന്ന് മാറുന്നതിന് അവരെ ചർച്ചയ്ക്ക് വിളിക്കാനും സംസാരിക്കാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം തിരുത്തുമെന്ന് കരുതുന്നു. നാടിന് കിട്ടേണ്ട പണമാണ് കേന്ദ്രം തരാതിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരു പദ്ധതിക്കുള്ള പണം കിട്ടിയില്ല എന്ന നിലയിലല്ല കാണേണ്ടത്. കേരളത്തിന്റെ ഭാവിവികസനത്തിനാണ് കേന്ദ്രം തടയിടുന്നതെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button