KeralaLatest NewsIndia

`കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക് സ്വന്തം, കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല: നിർണായക കോടതി വിധി

കൊച്ചി: കെഎസ്ആർടിസി എന്ന ചുരുക്കപ്പേരിനെ ചൊല്ലിയുള്ള ബൗദ്ധിക സ്വത്തവകാശ തർക്കത്തിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് തിരിച്ചടി. കേരളത്തിന് കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കാനാവില്ല. കേരളത്തിൻ്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ ചുരുക്കപേര് ഇനി മുതൽ കർണാടകയ്ക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയാണ് കർണാടകയ്ക്ക് ചുരുക്കപ്പേര് ഉപയോഗ അനുമതി നൽകിയത്.

നിലവിൽ കേരളവും കർണാടകവും ഉപയോഗിക്കുന്നത് കെഎസ്ആർടിസി എന്ന ഒരേ ചുരുക്കപ്പേരാണ്.കർണാടക ആദ്യം പേരും ലോഗോയും പേറ്റൻ്റ് കൺട്രോളർ ജനറലിന് മുന്നിൽ രജിസ്റ്റർ ചെയ്തു. ഇതാണ് കേരള സ്റ്റേറ്റ് ആർടിസിക്ക് തിരിച്ചടിയായത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കേരള കോർപ്പറേഷൻ അപ്പീൽ നൽകിയേക്കും.

കർണാടക കോർപ്പറേഷൻ്റെ പേറ്റൻ്റ് കാലാവധി അവസാനിച്ച ശേഷം 2019ൽ കേരള കോർപ്പറേഷൻ ബൗദ്ധിക സ്വത്തവകാശം നേടിയിരുന്നു എന്നാണ് കേരള എസ്ആർടിസിയുടെ നിലപാട്. അതിനാൽ കർണാടകയ്ക്ക് ചുരുക്കപ്പേര് സ്വന്തമാക്കാൻ അവകാശമില്ല എന്നുമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ നിലപാട്.കേരളം രൂപീകരിക്കുന്നതിന് മുൻപ് തിരുവിതാംകൂർ രാജ കുടുംബമാണ് പൊതു ​ഗതാ​ഗത സംവിധാനം ആരംഭിച്ചത്.

സംസ്ഥാന രൂപീകരണത്തിനു ശേഷം പൊതു ഗതാഗത സംവിധാനം തുടർന്നു വരികയും 1965ൽ കെഎസ്‍ആർടിസി ബോർഡ് രൂപീകരിച്ച് കേരള ഗതാഗതത്തിൻ്റെ ഭാഗമാവുകയും ചെയ്തു. അതുകഴിഞ്ഞ് എട്ടു വർഷങ്ങൾക്കുശേഷമാണ് കർണാടക കെഎസ്ആർടിസി എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. തുടർന്ന് കെഎസ്ആർടിസി തങ്ങളുടെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകം രംഗത്ത് എത്തിയതോടെയാണ് പ്രശ്നത്തിലേക്ക് കേരളവും ഇറങ്ങിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button