ThiruvananthapuramKeralaNattuvarthaLatest NewsNews

‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’: ഇടപ്പെട്ട് കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടക തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹ​രിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

അതേസമയം തിരക്ക് വർദ്ധിച്ചെങ്കിലും ശബരിമലയിലെ വരുമാനത്തിൽ വലിയ ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.‌ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്താണ് ശബരിമല കണക്കുകൾ പുറത്തുവിട്ടത്.

ഒരു പാവപ്പെട്ട കുടുംബത്തിന് നീതി അന്യമാക്കിയ പിണറായി സർക്കാർ ഓരോ മലയാളികൾക്കും അപമാനം: കെ സുധാകരൻ

134,44,90,495 രൂപയാണ് ഇതു വരെയുള്ള വരുമാനമായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരവ് 154,77,97,005 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ ഇത്തവണ 8,99,05,545 ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 9,43,54,875 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ 44,41,10350 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button