പാലക്കാട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കല്ലേപ്പുള്ളി ആലമ്പളളം കറുപ്പത്ത് വീട്ടില്‍ കിഷോറിനെ(33)യാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിധി വന്നത്.
Read Also : `കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക് സ്വന്തം, കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല: നിർണായക കോടതി വിധി
2015 ജൂലൈ 13-ന് രാവിലെ 11.30-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീടിനകത്ത് കയറി പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
14 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 21 രേഖകള്‍ സമര്‍പ്പിച്ചു. മലമ്പുഴ പൊലീസ് സ്റ്റേഷന് സിപിഒ ലിന്റോയാണ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ ആര്.ആനന്ദ് കോടതിയില്‍ ഹാജരായി.
Post Your Comments