കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലയമ്മ മുതുവന വിഷ്ണു എം. കുമാറി(25)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : എസ്എഫ്ഐ സംസ്ഥാന നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളോട് ഒരേ ഒരു കാര്യം
കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജങ്ഷനിൽ ഇറക്കിവിടുകയായിരുന്നു. കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ ആണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments