![](/wp-content/uploads/2023/12/raj-m.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ തെരുവില്‍ തല്ലുകൊള്ളുന്നതുപോലെയാകില്ല കാര്യങ്ങള്‍. ഗവര്‍ണര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആര്‍എസ്‌എസ് തെരുവിലിറങ്ങിയാല്‍ ഡിവൈഎഫ്‌ഐ യുടെ പൊടി പോലും കാണില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
read also: വൈവിധ്യമാർന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യ: പ്രകാശ് രാജ്
‘വെല്ലുവിളിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനായി ഗവര്‍ണര്‍ എത്തിയത്. ധൈര്യമുണ്ടെങ്കില്‍ തടയാന്‍ നോക്ക്. അപ്പോളറിയാം. ഗവര്‍ണറെ സംരക്ഷിക്കാന്‍ എബിവിപി ഉണ്ട്. ആര്‍എസ്‌എസ് കാണും. ബിജെപിയും ഉണ്ട്. തടയുന്നവരെ ചെറുക്കാന്‍ അവര്‍ തെരുവിലിറങ്ങും. അരാജതക്വമായിരിക്കും പിന്നീട് സംസ്ഥാനത്ത് ഉണ്ടാകുക’ ഉണ്ണിത്താന്‍ പറഞ്ഞു.
Post Your Comments