ഇന്ത്യൻ വിഭവങ്ങള്‍ പൊതുവെ വളരെ ‘സ്പൈസി’യാണെന്നാണ് അറിയപ്പെടാറ്. എരുവ് കൂടുതലാണെന്നത് മാത്രമല്ല ഈ ‘സ്പൈസി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പല സ്പൈസുകളും ചേര്‍ത്ത് അവയുടെ ഗന്ധവും രുചിയുമെല്ലാം ചേര്‍ന്നതായിരിക്കും വിഭവങ്ങള്‍.
ഇത്തരത്തില്‍ നമ്മളെപ്പോഴും ഉപയോഗിക്കുന്ന സ്പൈസുകളാണ് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, ജീരകം എന്നിവയെല്ലാം. ഇതില്‍ ഏലയ്ക്കയ്ക്ക് ഒരു പ്രത്യേകതയുള്ളത് എന്താണെന്ന് വച്ചാല്‍ ഇത് എരുവുള്ള വിഭവങ്ങളിലും മധുരമുള്ള വിഭവങ്ങളിലും ഒരുപോലെ ഫ്ളേവറിന് വേണ്ടി ചേര്‍ക്കാറുണ്ട്.
എന്തായാലും മറ്റ് സ്പൈസുകളെ പോലെ തന്നെ ഏലയ്ക്കയും ആരോഗ്യത്തിന് നല്ലതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ ഒന്നറിയാം.
ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ഏലയ്ക്ക നമ്മെ സഹായിക്കുന്നു. ഇതിന് ഏലയ്ക്ക പതിവായി തന്നെ കഴിക്കണം.
ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി ദഹനം എളുപ്പത്തിലാക്കാനും ഏലയ്ക്ക സഹായിക്കുന്നു. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.
പലര്‍ക്കും വായ്‍നാറ്റം വലിയ രീതിയില്‍ ആത്മവിശ്വാസപ്രശ്നമുണ്ടാക്കാറുണ്ട്. ഇതിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക് കുറച്ച് ചവയ്ക്കുന്നത് വായ്‍നാറ്റം നല്ലരീതിയില്‍ കുറയ്ക്കും. ചിലര്‍ ഇങ്ങനെ ഏലയ്ക്ക ചെറിയ പാത്രത്തിലാക്കി എപ്പോഴും കൂടെ സൂക്ഷിക്കാറുണ്ട്.
പല അണുബാധകളെയും ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ നമ്മെ സഹായിക്കുന്നതിനും ഏലയ്ക്കക്ക് കഴിയും. വാതരോഗം, ആസ്ത്മ, വിവിധ ബാക്ടീരിയില്‍ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഇത്തരത്തില്‍ ഏലയ്ക്ക നമുക്ക് സഹായകമാകുന്നു.
നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏലയ്ക്ക ചെറിയ പങ്ക് വഹിക്കുന്നു. സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകാും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്രുന്നു.
Post Your Comments