കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വയോധികയുടെ സ്വർണ മാല പൊട്ടിച്ച് ഓടിയ പ്രതികൾ അറസ്റ്റിൽ. വളപട്ടണം പാലോട്ടുവയൽ ജസ്ന മൻസിലിൽ കെ.എൻ. നിബ്രാസ്(27), തോട്ടട മുബാറക് മൻസിലിൽ മുഹമ്മദ് താഹ(21) എന്നിവരാണ് പിടിയിലായത്.
പയ്യാമ്പലം ബീച്ചിൽ കഴിഞ്ഞ ഞായറാഴ്ചയാണ് കർണാടക സ്വദേശിയായ വയോധികയുടെ മാല പ്രതികൾ പൊട്ടിച്ചെടുത്തത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇവർ മാല കവർന്നത്. വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. നിബ്രാസിന് മൂന്ന് മോഷണം ഉൾപ്പെടെ ആറും താഹക്ക് ഏഴ് മോഷണ കേസ് ഉൾപ്പെടെ ഒമ്പതും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചും സഞ്ചരിച്ച വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്.
Read Also : നവകേരള സദസിനായി സ്കൂള്‍ മതില് പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി
ടൗൺ ഇൻസ്പെക്ടർക്കു പുറമെ സബ് ഇൻസ്പെക്ടർമാരായ ഷമീൽ, സവ്യ സച്ചി, അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ ഷൈജു, രാജേഷ്, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments