KozhikodeNattuvarthaLatest NewsKeralaNews

എ​സ്ക​വേ​റ്ററുമായി വന്ന ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു: ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

തൂ​ണേ​രി മാ​ണി​ക്കോ​ത്ത് അ​ഭി​ൻ രാ​ജി(26)നാ​ണ് ​ഗുരുതരമാ​യി പ​രി​ക്കേ​റ്റ​ത്

നാ​ദാ​പു​രം: എ​സ്ക​വേ​റ്റ​ർ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേറ്റു. തൂ​ണേ​രി മാ​ണി​ക്കോ​ത്ത് അ​ഭി​ൻ രാ​ജി(26)നാ​ണ് ​ഗുരുതരമാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ൾ​ക്ക് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സ്വേച്ഛാധിപത്യപരമായ പ്രവണതയാണ് സർവ്വകലാശാല ചാൻസലറിൽ നിന്നും ഉണ്ടായത്: മന്ത്രി ആർ ബിന്ദു

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കാ​ലി​ക്കൊ​ളു​മ്പ് എ​ള​മ്പ റോ​ഡി​ലാ​ണ് അ​പ​ക​ടം നടന്നത്. ക​ണ്ടി​വാ​തു​ക്ക​ൽ ആ​യോ​ട് നി​ന്നും മി​നി എ​സ്ക​വേ​റ്റ​ർ ക​യ​റ്റി വ​രു​ന്ന​തി​നി​ടെ ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ത്തി​ൽ നി​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ടി​പ്പ​ർ ലോ​റി താ​ഴെ റോ​ഡ​രി​കി​ലെ ത​ണ​ൽ മ​ര​ത്തി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഡ്രൈ​വ​ർ അ​ഭി​ൻ രാ​ജ് സ്റ്റി​യ​റിം​ഗി​നി​ട​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന മ​ര​പ്പ​ണി​ക്കാ​ർ ഓ​ടി​യെ​ത്തി ഏ​റെ സാ​ഹ​സ​പ്പെ​ട്ടാണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തത്. തു​ട​ർ​ന്ന്, സ​മീ​പ​ത്തെ വീ​ട്ടി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ത്തി​യ ചെ​ക്ക്യാ​ട് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ര​ണ്ട് പേ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ക്യാ​ബി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button