KollamLatest NewsKeralaNattuvarthaNews

കരിങ്കൊടി കാണിക്കാനും, ഷൂ എറിയാനുമൊക്കെ വരുന്നവരുടെ പിറകിൽ ക്യാമറ എങ്ങനെ വരുന്നു: വിമർശനവുമായി ഗണേഷ് കുമാർ

കൊല്ലം: നവകേരളാ യാത്രയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ച് ഗണേഷ് കുമാർ എംഎൽഎ. കരിങ്കൊടി കാണിക്കാനും, ഷൂ എറിയാനും വരുന്നവരുടെ പിറകിൽ ക്യാമറ എങ്ങനെ വരുന്നുവെന്ന് ഗണേഷ് കുമാർ ചോദിച്ചു. വിമർശനം കൊണ്ട് വലിയ പബ്ലിസിറ്റിയാണ് നവകേരളാ യാത്രക്ക് ലഭിച്ചതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കൊണ്ടാണ് യാത്ര മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി സഞ്ചരിക്കാൻ ബസ് വാങ്ങി അതിൽ ഒരു ശുചിമുറിവച്ചു എന്താണ് തെറ്റ്. മൂന്ന് വനിതാ മന്ത്രിമാർ സഞ്ചരിക്കുന്ന ബസല്ലെ അത്. കെഎസ്ആർടിസിക്ക് ഒരു ബസ് കൂടി ലഭിച്ചു. ബസിലെ ആഡംബരം എന്ന പേരിൽ മാധ്യമങ്ങളുടെ വിമർശനം ഇതൊക്കെ അതിര് കടന്നതാണ്. ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചൊറ് വിതരണത്തെ വരെ വിമർശിക്കുന്നവരെ ജനം തള്ളിക്കളയും. കൊവിഡ് സമയത്ത് വീട് വീടാന്തരം ഭക്ഷണം എത്തിച്ചും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചവരുമാണ് എൽഡിഎഫിൻ്റെ പ്രവർത്തകർ.
ആ സമയത്ത് ഫേസ്ബുക്കിലൂടെ തള്ളിയവരാണ് യൂത്ത് കൊൺഗ്രസുകാർ,’ ഗണേഷ് കുമാർ പറഞ്ഞു.

സ്ഥാനത്ത് തുടരാൻ ഞാൻ അര്‍ഹനല്ല എന്നവര്‍ പറഞ്ഞാൽ ആ നിമിഷം പടിയിറങ്ങും: രഞ്ജിത്

ക്ഷേമപെൻഷൻ നൽകാൻ കഴിയാത്തത് കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നത് കൊണ്ടാണെന്നും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ രാഷ്ട്രീയം മറന്ന് പ്രതികരിക്കണമെന്നും ഗണേഷ് പറഞ്ഞു. രാജ്യത്തെ തന്നെ പ്രമുഖ നേതാവായ രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. അദ്ദേഹം പാർലമെൻ്റിൽ മൗനം പാലിക്കുകയാണ്. ഇതൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് ബോധ്യമുണ്ടെങ്കിൽ രാഹുൽ പ്രതികരിക്കണമെന്നും ഗണേഷ് കുമാർ ആവശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button